ഇലവുംതിട്ട: എസ്.എൻ.ഡി.പി യോഗം ഇലവുംതിട്ട 76-ാം നമ്പർ ശാഖയിലെ മണ്ണാകടവിൽ പുത്തൻവീട്ടിൽ രതീഷ്, മൂലൂർ ഒടിയുഴത്തിൽ സജി എന്നിവർക്ക് ചികിത്സാസഹായം നൽകി. ശാഖാ സെക്രട്ടറി പ്രമജകുമാർ, പ്രസിഡന്റ് കെ. ജി. സുരേന്ദ്രൻ, മാനേജിംഗ് കമ്മിറ്റി അംഗങ്ങൾ എന്നിവർ പങ്കെടുത്തു.