മല്ലപ്പള്ളി : കോയിപ്രം പഞ്ചായത്തിന്റെയും കൃഷിഭവന്റെയും സംയുക്താഭിമുഖ്യത്തിൽ നടന്ന കർഷക ദിനാചരണം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശോശാമ്മ തോമസ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് സി.ജി ആശ അദ്ധ്യക്ഷത വഹിച്ചു. 11 മികച്ച കർഷകരെ ചടങ്ങിൽ ആദരിച്ചു.