 
മല്ലപ്പള്ളി : വെള്ളയിൽ ജില്ലാ ഹോമിയോ ആശുപത്രിയിൽ ഉച്ചയ്ക്ക് ശേഷം ഡോക്ടർമാരുടെ സേവനം കൃത്യമായി ലഭിയ്ക്കണമെന്നും, ഒപി ടിക്കറ്റ് നിരക്ക് പിൻവലിക്കണമെന്നും ആവശ്യപ്പെട്ട് മുസ്‌ലിം ലീഗ് മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന ധർണ ജില്ലാ ജനറൽ സെക്രട്ടറി സമദ് മേപ്രത്ത് ഉദ്ഘാടനം ചെയ്തു. വിജയൻ വെള്ളയിൽ അദ്ധ്യക്ഷത വഹിച്ചു. തോമസ് മാത്യു, അസീസ് ചുങ്കപ്പാറ, മെറിൻ മാത്യു, ജിതിൻ പുളിയ്ക്കൽ, സജ്ജാദ് ഖാൻ , നിയാസ് എന്നിവർ സംസാരിച്ചു.