പത്തനംതിട്ട: മലങ്കര ഓർത്തഡോക്‌സ് സഭയിലെ നവാഭിഷിക്തരായ മെത്രാപ്പോലീത്താമാർക്കും തിരഞ്ഞടുക്കപ്പെട്ട സഭാസ്ഥാനികൾക്കും തുമ്പമൺ ഭദ്രാസനത്തിന്റെ ആഭിമുഖ്യത്തിൽ 24 ന് സ്വീകരണം നൽകും. ഉച്ചക്ക് 2.30ന് കാതോലിക്കാ ബാവായെയും മെത്രാപ്പോലീത്തമാരെയും സഭാസ്ഥാനികളെയും വിശിഷ്ടാതിഥികളേയും ബേസിൽ അരമന ചാപ്പലിലെ ധൂപപ്രാർത്ഥനയ്ക്കുശേഷം പത്തനംതിട്ട കാതോലിക്കേറ്റ് കോളേജ് ഓഡിറ്റോറിയത്തിലേക്ക് ആനയിക്കും . തുടർന്ന് കുറിയാക്കോസ് മാർ ക്ലീമ്മീസ് മെത്രാപ്പോലീത്തായുടെ അദ്ധ്യക്ഷതയിൽ കൂടുന്ന പൊതുസമ്മേളനം ബസേലിയോസ് മാർത്തോമ്മ മാത്യൂസ് ത്യതീയൻ കാതോലിക്കാ ബാവാ ഉദ്ഘാടനം ചെയ്യും. കാരുണ്യ സ്പർശം സഹായപദ്ധതിയുടെ ഉദ്ഘാടനവും കാതോലിക്ക ബാവ നിർവഹിക്കും. മന്ത്രി വീണാജോർജ് മുഖ്യപ്രഭാഷണം നടത്തും. ഭദ്രാസന സെക്രട്ടറി റവ. ജോൺസൺ കല്ലിട്ടതിൽ കോർ എപ്പിസ്‌കോപ്പ സ്വാഗതം പറയും. ഡോ . സാമുവേൽ മാർ ഐറേനിയോസ് മെത്രാപോലീത്താ , ജോസഫ് മാർ ബർണബാസ് സഫ്രഗൻ മെത്രാപ്പോലീത്താ , ആന്റോ ആന്റണി എം . പി , നഗരസഭ ചെയർമാൻ ടി. സക്കീർ ഹുസൈൻ , ഫാ . ടൈറ്റസ് ജോർജ് , ഡോ . ഫിലിപ്പോസ് ഉമ്മൻ , ഡോ . ഏബ്രഹാം മാർ സ്‌തേഫാനോസ് മെത്രാപോലീത്താ , ഫാ . തോമസ് വർഗീസ് അമയിൽ , പ്രൊഫ .ജി. ജോൺ എന്നിവർ പ്രസംഗിക്കും.