കോന്നി: അരുവാപ്പുലം പഞ്ചായത്ത് കുടുംബശ്രീ സി.ഡി.എസിന്റെ നേതൃത്വത്തിൽ മാസചന്ത ആരംഭിച്ചു. പ്രസിഡന്റ് രേഷ്മ മറിയം റോയ് ഉദ്ഘാടനം ചെയ്തു. യോഗത്തിൽ സി.ഡി.എസ് ചെയർപേഴ്സൺ സൗമ്യ സുധീഷ് അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്ത് അംഗം വി.കെ രഘു ആദ്യ വിൽപ്പന നടത്തി. പഞ്ചായത്ത് വൈസ് പ്രസിഡന്റ് മണിയമ്മ രാമചന്ദ്രൻ നായർ പഞ്ചായത്ത് അംഗങ്ങളായ ബാബു എസ്.നായർ, ജോജു വർഗീസ്, ഷീബ സുധീർ, പഞ്ചായത്ത് സെക്രട്ടറി മിനി.ജി, സി.ഡി.എസ്. വൈസ് ചെയർപേഴ്സൺ വിനോദിനി എന്നിവർ സംസാരിച്ചു.