കോന്നി: മലയാലപ്പുഴ കൃഷിഭവന്റെ നേതൃത്വത്തിൽ കർഷക ദിനാചരണവും കൃഷിദർശൻ പരിപാടിയുടെ വിളംബര ജാഥയും നടത്തി. കെ.യു.ജനീഷ്‌കുമാർ എം.എൽ.എ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് ഷീലാകുമാരി ചാങ്ങയിൽ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് അംഗം ജിജോ മോഡി മികച്ച കർഷകരെ ആദരിച്ചു.