കോന്നി: എൻ.എസ്.എസ്. ഡയറക്ടർ ബോർഡ് അംഗമായി തിരഞ്ഞെടുക്കപ്പെട്ട ഹരിദാസ് ഇടത്തിട്ടയെ തേക്കുതോട് 2713 -ാം എൻ.എസ്.എസ് കരയോഗത്തിന്റെ നേതൃത്വത്തിൽ അനുമോദിച്ചു. പ്ലസ്ടു, ഡിഗ്രി പരീക്ഷകളിൽ മികച്ച വിജയം നേടിയ വിദ്യാർത്ഥികൾക്ക് യോഗത്തിൽ അവാർഡുകൾ വിതരണം ചെയ്തു. കരയോഗം പ്രസിഡന്റ് ടി.ജി.കരുണാകരൻ നായർ യോഗത്തിൽ അദ്ധ്യക്ഷത വഹിച്ചു.