അടൂർ : പഴകുളം കടമാൻകുളം സെന്റ് മേരീസ് ഓർത്തഡോക്സ് യുവജനപ്രസ്ഥാനത്തിന്റെ പ്രവർത്തനോദ്ഘാടനം മലങ്കര ഓർത്തഡോക്സ് സഭ മുൻ മാനേജിംഗ് കമ്മിറ്റി മെമ്പറും ഇടവകയുടെ മുൻ വികാരിയുമായിരുന്ന ഫാ.ഡാനിയേൽ പുല്ലേലിൽ നിർവഹിച്ചു. അഖില മലങ്കര വൈദിക സംഘം ജനറൽ സെക്രട്ടറി ഫാ.നൈനാൻ വി. ജോർജ് അദ്ധ്യക്ഷത വഹിച്ചു. ഏബ്രഹാം മാത്യു വീരപ്പള്ളി, അബു ഏബ്രഹാം, മേബിൻ കെ.മാത്യു. കെ.സി സാമുവേൽ, ലിന്റു സാബു, ജെറിൻ ടി.ജോൺ. റിയ മേരി രാജു എന്നിവർ സംസാരിച്ചു. തുടർന്ന് മലങ്കര ഓർത്തഡോക്സ് സഭയുടെ മാനേജിംഗ് കമ്മിറ്റിയിലേക്ക് നാമനിർദ്ദേശം ചെയ്ത ഇടവക വികാരി ഡോ.നൈനാൻ വി.ജോർജിനേയും ഭദ്രാസന യുവജന പ്രസ്ഥാനത്തിന്റെ ജനറൽ സെക്രട്ടറിയായി നിയമിതനായ അബു ഏബ്രഹാം വീരപ്പള്ളിയെയും അനുമോദിച്ചു.