കോന്നി: കലഞ്ഞൂർ 65 -ാം എൻ.എസ്.എസ് കരയോഗത്തിന്റെ പൊതുയോഗവും തിരഞ്ഞെടുപ്പും താലൂക്ക് യൂണിയൻ കലഞ്ഞൂർ മധു ഉദ്ഘാടനം ചെയ്തു. കരയോഗം പ്രസിഡന്റ് എസ്.എസ്. അജയകുമാർ അദ്ധ്യക്ഷത വഹിച്ചു. രാധാകൃഷ്ണൻ നായർ, ഗോപിനാഥക്കുറുപ്പ്, എസ്.സുരേഷ്, ഓമനയമ്മ, ശാന്തപ്പൻ നായർ, സിന്ധു വിജയകുമാർ, ശ്രീകുമാരി എന്നിവർ സംസാരിച്ചു.