bank
അടൂർ പ്രാഥമിക സഹകരണ കാർഷിക ഗ്രാമ വികസന ബാങ്കിന്റെ ആഭിമുഖ്യത്തിൽ മികച്ച കർഷകനെ ബാങ്ക് പ്രസിഡന്റ് ഏഴംകുളം അജു ആദരിക്കുന്നു.

അടൂർ :അടൂർ പ്രാഥമിക സഹകരണ കാർഷിക ഗ്രാമ വികസന ബാങ്കിന്റെ ആഭിമുഖ്യത്തിൽ കർഷക ദിനാചരണവും മെരിറ്റ് അവാർഡ് വിതരണവും നടത്തി. പ്രസിഡന്റ്‌ ഏഴംകുളം അജു ഉദ്ഘാടനം ചെയ്തു . ബാങ്ക് വൈസ് പ്രസിഡന്റ്‌ വഴുവേലിൽ രാധാകൃഷ്ണൻ അദ്ധ്യക്ഷനായിരുന്നു ഡയറക്ടർ ബോർഡ്‌ മെമ്പർമാരായ എം.ആർ ജയപ്രസാദ്, ഗീതാ ചന്ദ്രൻ, സുധാകുറുപ്പ്,എം.ആർ രാജൻ, ഷിബു ചിറക്കരോട്ട്, സുജിത് കുമാർ, രാജി.ആർ,അസിസ്റ്റന്റ് രജിസ്ട്രാർ മേഴ്‌സി, സെക്രട്ടറി ഹരിലാൽ.റ്റി എന്നിവർ പ്രസംഗിച്ചു. സഹകാരികളായ മികച്ച മൂന്ന് കർഷകരെ ആദരിച്ചു. സഹകാരികളുടെ മക്കളിൽ എസ്.എസ്.എൽ.സി, പ്ലസ്ടു പരീക്ഷകളിൽ മികച്ച വിജയം നേടിയവർക്ക് കാഷ് അവാർഡും മൊമെന്റോയുംനൽകി.