അടൂർ : വിധവാ കുടുംബങ്ങൾക്ക് സൗജന്യ വൈദ്യുതി കണക്ഷണ ലഭ്യമാക്കണമെന്ന് കേരള വിധവാ സംഘം ജില്ലാ കൺവെൻഷൻ ആവശ്യപ്പെട്ടു. സംസ്ഥാന അസി.സെക്രട്ടറി വോൾഗാ തോമസ് ഉദ്ഘാടനം ചെയ്തു. സംസ്ഥാന വൈസ് ചെയർമാൻ ടി.രാജേഷ് മുഖ്യാതിഥിയായിരുന്നു. ഭാരവാഹികൾ : ടി.ശോഭാ (പ്രസിഡന്റ്), ഗ്രേസി ഡെവിനിസ് (വൈസ് പ്രസിഡന്റ്),ആർ.ലീല (സെക്രട്ടറി), കെ. തുളളസി (ജോ. സെക്രട്ടറി),കെ.മണി (ട്രഷറാർ), എം.ആർ. ഗോപാലകൃഷ്ണകുറുപ്പ് (കോ - ഒാർഡിനേറ്റർ),കെ. മോഹനൻ (ജോ. കോ - ഒാർഡിനേറ്റർ)