ചെങ്ങന്നൂർ: മാവേലിക്കര ലോക്‌സഭാ മണ്ഡലം 2024-ൽ ബി.ജെ.പി പിടിച്ചെടുക്കുമെന്ന് കേന്ദ്ര സഹമന്ത്രി ഭഗവന്ത് ഖുബെ ചെങ്ങന്നൂരിൽ മാദ്ധ്യമങ്ങളോട് പറഞ്ഞു. 45 ശതമാനം വോട്ടാണ് ലക്ഷ്യമിടുന്നത്. കോൺഗ്രസിന്റെ വോട്ടിംഗ് ശതമാനത്തിൽ കുറവുണ്ടാകും. ഒപ്പം കേന്ദ്ര പദ്ധതികൾ സാധാരണ ജനങ്ങൾക്ക് മുന്നിൽ തുറന്നുകാട്ടും. ഇവ സ്വന്തം പേരിലാക്കി അവതരിപ്പിക്കുന്ന കേരള സർക്കാർ സംസ്ഥാനത്ത് തെറ്റായ സന്ദേശമാണ് നൽകുന്നത്. കേരളത്തിൽ നടപ്പാക്കുന്ന ഭൂരിഭാഗം പദ്ധതികൾക്കുമുള്ള തുക കേന്ദ്രമാണ് നൽകുന്നത്. ബി.ജെ.പി കാര്യകർത്താക്കളടക്കം കേരളത്തിൽ മരണപ്പെടുകയാണ്. ഇടതുപക്ഷ സർക്കാർ മനുഷ്യത്വത്തിന് വില കൽപ്പിക്കുന്നില്ലെന്നും കേന്ദ്ര സഹമന്ത്രി ആരോപിച്ചു.