sndp
എസ്.എൻ. ഡി.പി യോഗം പത്തനംതിട്ട യൂണിയന്റെ നേതൃത്വത്തിൽ 2942 നമ്പർ പത്തനംതിട്ട ടൗൺ എ ശാഖ ഹാളിൽ നടന്ന മേഖല പ്രവർത്തക യോഗം യൂണിയൻ പ്രസിഡണ്ട് കെ.പത്മകുമാർ ഉത്‌ഘാടനം ചെയ്യുന്നു

പത്തനംതിട്ട: എസ്.എൻ. ഡി.പി യോഗം പത്തനംതിട്ട യൂണിയന്റെ നേതൃത്വത്തിൽ ശ്രീനാരായണ ജയന്തി ആഘോഷങ്ങൾക്ക് മുന്നോടിയായുള്ള മേഖലാ സമ്മേളങ്ങൾ പൂർത്തിയായി. കോന്നി, വാഴമുട്ടം, തേക്കുതോട്, മൈലാടുപറ, പത്തനംതിട്ട മേഖലകളിലാണ് സമ്മേളങ്ങൾ നടന്നത്. പത്തനംതിട്ട മേഖലയിലെ 80 മുട്ടത്തുകോണം, 89 ചെന്നീർക്കര, 1143 പ്രക്കാനം, 84 ഓമല്ലൂർ, 311 വയല വടക്ക്, 86 പത്തനംതിട്ട ടൗൺ, 2942 പത്തനംതിട്ട ടൗൺ എ, 4541 പത്തനംതിട്ട ടൗൺ.ബി, 952 ഇടപ്പരിയാരം, 580 പരിയാരം കിഴക്ക്, 461 കടമ്മനിട്ട, 425 മേക്കൊഴുർ ശാഖകളിലെ ഭരണ സമിതി അംഗങ്ങളുടെയും പോഷക സംഘടനാ ഭാരവാഹികളുടെയും മേഖലാ പ്രവർത്തക യോഗം 2942 നമ്പർ പത്തനംതിട്ട ടൗൺ എ ശാഖ ഹാളിൽ നടന്നു. യൂണിയൻ പ്രസിഡന്റ് കെ.പദ്മകുമാർ ഉദ്ഘാടനം ചെയ്തു. ജില്ലാ ആസ്ഥാനത്ത് നടക്കുന്ന 168 -ാമത് ശ്രീനാരായണ ജയന്തി ആഘോഷം വിജയിപ്പിക്കുന്നതിനായാണ് യൂണിയൻ മേഖലാ സമ്മേളനങ്ങൾ സംഘടിപ്പിച്ചതെന്ന് അദ്ദേഹം പറഞ്ഞു. യോഗംഅസിസ്റ്റന്റ് സെക്രട്ടറി രമേശ് രാജക്കാട് പ്രഭാഷണം നടത്തി. യൂണിയൻ സെക്രട്ടറി ഡി.അനിൽകുമാർ, യോഗം അസിസ്റ്റന്റ് സെക്രട്ടറി ടി.പി.സുന്ദരേശൻ, യോഗം ഡയറക്ടർ ബോർഡ് അംഗം സി.എൻ.വിക്രമൻ, യൂണിയൻ കൗൺസിൽ അംഗങ്ങളായ ജി.സോമനാഥൻ, എസ്. സജിനാഥ്, പി.കെ.പ്രസന്നകുമാർ, പി.സലിംകുമാർ, പി.വി.രണേഷ്, മൈക്രോ ഫിനാൻസ് യൂണിയൻ കോ ഓർഡിനേറ്റർ കെ.ആർ.സലീലനാഥ്, യൂണിയൻ പഞ്ചായത്ത് കമ്മിറ്റി അംഗം എം.എൻ.സുരേഷ്‌കുമാർ. വനിതാസംഘം യൂണിയൻ പ്രസിഡന്റ് സുശീലാ ശശി, സെക്രട്ടറി സരള പുരുഷോത്തമൻ, 2942 പത്തനംതിട്ട ടൗൺ എ ശാഖ പ്രസിഡന്റ് പൊന്നമ്മ ടീച്ചർ, 86 പത്തനംതിട്ട ടൗൺ ശാഖ പ്രസിഡന്റ് സുരേഷ്‌കുമാർ എന്നിവർ പ്രസംഗിച്ചു.