പയ്യനല്ലൂർ : സ്റ്റേറ്റ് എക്സ് സർവീസ് ലീഗ് ഇളംപള്ളിൽ - പയ്യനല്ലൂർ യൂണിറ്റിന്റെ നേതൃത്വത്തിൽ വാർഷികവും കുടുംബ സംഗമവും മുതിർന്ന പൗരൻമാരെ ആദരിക്കലും നടത്തി. താലൂക്ക് പ്രസിഡന്റ് വർഗീസ് ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് ചന്ദ്രൻ കുട്ടി കുറുപ്പ് അദ്ധ്യക്ഷത വഹിച്ചു. പള്ളിക്കൽ പഞ്ചായത്ത് പ്രസിഡന്റെ സുശീല കുഞ്ഞമ്മക്കുറുപ്പ് മുതിർന്ന പൗരൻമാരെ ആദരിച്ചു. യൂണിറ്റ് സെക്രട്ടറി ഉണ്ണിത്തിത്താൻ, താലൂക്ക് സെക്രട്ടറിമാരായ തങ്കച്ചൻ, ഓമന, ശ്രീദേവി കുഞ്ഞമ്മ, സദാശിവ കുറുപ്പ്,സോമൻ പിള്ള,അജയകുമാർ എന്നിവർ പ്രസംഗിച്ചു.