 
റാന്നി: റാന്നി നിയോജകമണ്ഡലത്തിലെ വിവിധ പൊതുമരാമത്ത് വകുപ്പ് റോഡുകളുടെ അറ്റകുറ്റപ്പണികൾക്കായി 3.10 കോടി രൂപയുടെ പ്രവർത്തികൾ നടക്കുന്നതായി അധികൃതർ അറിയിച്ചു. റാന്നി നിയോജകമണ്ഡലത്തിലെ പൊതുമരാമത്ത് വകുപ്പ് റോഡുകളുടെ നിർമ്മാണ പുരോഗതിയും പുനരുദ്ധാരണവും വിലയിരുത്താൻ അഡ്വ പ്രമോദ് നാരായൺ എം.എൽ.എ വിളിച്ചുചേർത്ത യോഗത്തിലാണ് ഉദ്യോഗസ്ഥർ ഇക്കാര്യം അറിയിച്ചത്.
വർഷങ്ങളായി അറ്റകുറ്റപ്പണി നടത്താതെ തകർന്നു കിടന്നിരുന്ന അത്തിക്കയം - കക്കുടുമൺ -മന്ദമരുതി റോഡ് (12 കോടി ) ബാസ്റ്റോ റോഡ് (16 കോടി) എന്നിവ ശബരിമല ഫണ്ടിൽ ഉൾപ്പെടുത്തി നിർമ്മാണ അനുമതി ലഭിക്കുന്നതിനായി സർക്കാരിന് സമർപ്പിച്ചിരിക്കുന്നതായി എം.എൽ.എ അറിയിച്ചു.