21-mangaram-nss
പെരുന്ന എൻഎസ്എസ് ആസ്ഥാനത്തുവച്ച് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർ പന്തളം മങ്ങാരം 671ാം നമ്പർ മഹാദേവർ വിലാസം എൻഎസ്എസ് കരയോഗം വച്ചു നല്കുന്ന വീടിന്റെ താക്കോൽ കൈമാറുന്നു

പന്തളം: പന്തളം മങ്ങാരം 671ാം മഹാദേവർ വിലാസം എൻ.എസ്.എസ് കരയോഗം വച്ചു നല്കുന്ന വീടിന്റെ താക്കോൽ കൈമാറി. പെരുന്ന എൻ.എസ്.എസ് ആസ്ഥാനത്ത് ജനറൽ സെക്രട്ടറി ജി.സുകുമാരൻ നായരാണ് കരയോയ അംഗമായ കൂട്ടുവാളക്കുഴിയിൽ രാജന്റെ ഭാര്യ മഹേശ്വരിയ്ക്കു താക്കോൽ കൈമാറിയത്. എൻ.എസ്.എസ് രജിസ്ട്രാർ പി.എൻ. സുരേഷ്, ഡയറക്ടർ ബോർഡംഗവും പന്തളം യൂണിയൻ പ്രസിഡന്റുമായ പന്തളം ശിവൻകുട്ടി, ഇൻസ്‌പെക്ടർ പ്രശാന്ത്, കരയോഗം പ്രസിഡന്റ് എം.ബി.ബിനുകുമാർ, വൈസ് പ്രസിഡന്റ് ഇ.എസ്. ശ്രീകുമാർ, സെക്രട്ടറി ജി.വാസുദേവൻ പിള്ള, ട്രഷറർ രാധാകൃഷ്ണപിള്ള, യൂണിയൻ പ്രതിനിധി പ്രസന്നകുമാർ എന്നിവർ പങ്കെടുത്തു.വീടില്ലാത്ത കരയോഗംഗത്തിനു വീടുവച്ചുനല്കുന്ന പദ്ധതിയാണ് ആചാര്യകിരണം. പദ്ധതി പ്രകാരമുള്ള ആദ്യ വീടാണിത്. 10 ലക്ഷം രൂപയാണ് വീടിന് ചിലവായത്.