പന്തളം: മുൻ പ്രധാനമന്തി രാജീവ് ഗാന്ധിയുടെ 78-ാം ജന്മ വാർഷിക ദിനം കെ.പി സി.സി ന്യൂന പക്ഷ വകുപ്പ് പന്തളം ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്തിൽ ആചരിച്ചു. ബ്ലോക്ക് ചെയർമാൻ സോളമൻ വരവുകാലായിൽ അദ്ധ്യക്ഷത വഹിച്ച ജന്മദിന സമ്മേളനം ജില്ലാ ചെയർമാൻ അഡ്വ.ഷാജി കുളനട ഉദ്ഘാടനം ചെയ്തു. അബ്ദുൾ റഹ്മാൻ, പി.പി.ജോൺ, കുഞ്ഞുമോൻ,ശോശാമ്മ ജോൺസൺ, നെജീർ, സിറാജ് മങ്ങാരം, റോയി ദാനിയേൽ, ജോയൽ എസ്.മാത്യു, കെ.പി. മത്തായി എന്നിവർ പ്രസംഗിച്ചു.