ചെങ്ങന്നൂർ: 22 മുതൽ ലേണേഴ്സ് ടെസ്റ്റ് ചെങ്ങന്നൂർ സബ് റീജിയണൽ ട്രാൻസ്പോർട്ട് ഓഫീസിൽമാത്രം നടത്തും. അപേക്ഷകർ ലേണേഴ്സ് ടെസ്റ്റ് ദിവസം രാവിലെ 8.30ന് ഓൺലൈനായി അപ്‌ലോഡ് ചെയ്ത രേഖകളുടെ അസൽ സഹിതം ഹാജരാകേണ്ടതാണ്. ടെസ്റ്റിനുള്ള പാസ് വേഡ് സാരഫി പോർട്ടലിൽ നൽകിയിരിക്കുന്ന മൊബൈൽ നമ്പരിലേക്ക് നേരിട്ട് അയയ്ക്കുന്നതിനാൽ ആ നമ്പർ ഉപയോഗിക്കുന്ന മൊബൈൽ ഫോൺ കൂടി കൈയ്യിൽ കരുതണമെന്ന് ചെങ്ങന്നൂർ ജോയിന്റ് ആർ.ടി.ഒ ജോയി.വി അറിയിച്ചു.