തിരുവല്ല: എഫ്.എൻ.പി.ഒ തിരുവല്ല ഡിവിഷണൽ കൺവെൻഷൻ ഡി.സി.സി. പ്രസിഡന്റ് പ്രൊഫ സതീഷ് കൊച്ചുപറമ്പിൽ ഉദ്ഘാടനം ചെയ്തു. സംസ്ഥാന കൺവീനർ കെ.വി.സുധീർകുമാർ അദ്ധ്യക്ഷത വഹിച്ചു. അഖിലേന്ത്യാ ജനറൽ സെക്രട്ടറി പി.യു. മുരളീധരൻ, അസി. ജന.സെക്രട്ടറി എം.എസ്.ചന്ദ്രബാബു, സംസ്ഥാന സെക്രട്ടറി കെ.മഹേഷ്, ഹരികുമാർ വി, സതീഷ് ചാത്തങ്കരി, അഡ്വ.ഡി.വിജയകുമാർ, അഡ്വ.എബി കുര്യാക്കോസ്, ആർ.ജയകുമാർ, ലൈഷ എൻ.സി, ഡിവിഷണൽ കൺവീനർ ഡി.ബാലകൃഷ്ണൻ,ഡിവിഷണൽ ഭാരവാഹികളായ രാജീവ് സി.പി, ബിമൽ ബാബു, അശ്വിൻ സുരേഷ്, ആർ സുമദേവിയമ്മ, വിഷ്ണു പ്രസാദ് എന്നിവർ പ്രസംഗിച്ചു. വിരമിച്ച സംസ്ഥാന പ്രസിഡന്റ് എസ്. കാമരാജ്, കെ.സി.ജോൺ, എസ്. ഭാഗ്യലക്ഷ്മി, എൻ.എസ്.രഘുകുമാർ, എബ്രഹാം വർഗീസ്, ഓമന അമ്മാൾ കെ.എസ്, തോമസ് വർഗീസ്, പി.കെ.മോഹനൻ, എം.എസ്.പദ്മകുമാരിയമ്മ, കസ്തുരിഭായ്അമ്മ ബി.,സതീദേവി കെ.സി എന്നിവരെ സിനി ആർട്ടിസ്റ്റ് സജി സോമൻ ആദരിച്ചു.