 
ചെങ്ങന്നൂർ: നന്ദാവനം ജംഗ്ഷൻ എൻജിനിയറിംഗ് കോളേജ് റോഡ് നവീകരണം തടസപ്പെടുത്തുന്ന യു.ഡി.എഫ് നേതൃത്വത്തിലുള്ള ചെങ്ങന്നൂർ നഗരസഭയുടെ വികസന വിരുദ്ധ നിലപാട് പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് സി.പി.എം ടൗൺ ഈസ്റ്റ്, വെസ്റ്റ് ലോക്കൽ കമ്മിറ്റികളുടെ നേതൃത്വത്തിൽ നന്ദാവനം ജംഗ്ഷനിൽ ധർണ നടത്തി. സി.പി.എം ചെങ്ങന്നൂർ ഏരിയ സെക്രട്ടറി എം.ശശികുമാർ ഉദ്ഘാടനം ചെയ്തു. യു.സുഭാഷ് അദ്ധ്യക്ഷത വഹിച്ചു. എം.കെ മനോജ്, വി.വി അജയൻ, വി.ജി അജീഷ്, ടി.കെ സുരേഷ്, ടി.കെ സുഭാഷ്, സി.വി ഷാജി,എ.ജി ഷാനവാസ്,പി.എസ് ഓമനക്കുട്ടൻ കെ.കെ ചന്ദ്രൻ, കെ.കെ ഗോപാലകൃഷ്ണൻ എന്നിവർ സംഗിച്ചു.