blood-glucose

പത്തനംതിട്ട : സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന പ്രമേഹ രോഗികളായ വയോജനങ്ങൾക്ക് ഗ്ലുക്കോമീറ്റർ സൗജന്യമായി വിതരണം ചെയ്യുന്ന വയോമധുരം പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. ബി.പി.എൽ കുടുംബങ്ങളിലെ മുതിർന്ന പൗരന്മാർക്ക് സാമൂഹ്യ വകുപ്പിന്റെ സുനീതി വെബ് പോർട്ടലിലൂടെ അപേക്ഷ സമർപ്പിക്കാം. ഓൺലൈൻ അപേക്ഷകൾ സ്വീകരിക്കുന്ന അവസാന തീയതി സെപ്തംബർ 15 വൈകിട്ട് അഞ്ച് മണി വരെ. വിശദവിവരങ്ങൾ ജില്ലാ സാമൂഹ്യനീതി ആഫീസിൽ നിന്നും ലഭ്യമാണെന്ന് ജില്ലാ ഓഫീസർ അറിയിച്ചു. ഫോൺ: 0468 2 325168.