medical-
രോഗനിർണയ ക്യാമ്പ്

റാന്നി: റാന്നി റാഫ മെഡ്കെയർ ഹോസ്പിറ്റലിന്റെയും ഹോസ്പിറ്റൽ മിനിസ്ട്രിസ് ഒഫ് ഇന്ത്യയുടെയും അത്തിക്കയം ബ്രാദേഴ്സ് വാട്സ് ആപ് കൂട്ടായ്മയുടെയും സംയുക്ത ആഭിമുഖ്യത്തിലുള്ള സൗജന്യ രോഗനിർണയ ക്യാമ്പും ബോധവത്കരണ സെമിനാറും നടത്തി. നാറാണംമൂഴി പഞ്ചായത്ത് വൈസ് പ്രസിഡന്റ് രാജൻ നീറൻപ്ലാക്കൽ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. അജിത്കുമാർ പേഴുംകാട്ടിൽ അദ്ധ്യക്ഷത വഹിച്ചു. സലാം കുമാർ, വർക്കി ഏബ്രഹാം,​ റെജി,​ സന്തോഷ്‌ കുമാർ,സുനിൽ കുമാർ, ജോൺ മാത്യു,അനിൽ എഡ്വിൻ ജോർജ് എന്നിവർ സംസാരിച്ചു.