koovalam
വട്ടംമുറിച്ചു കളഞ്ഞ കൂവളം

തിരുവല്ല: വൈദ്യുതി ലൈനിലേക്ക് വീണ മരച്ചില്ലകൾ മുറിച്ചുമാറ്റുന്നതിനു പകരം കെ.എസ്.ഇ.ബി.മരം മുറിച്ച് കളഞ്ഞതായി പരാതി. മന്നൻകരച്ചിറ കേശവപുരം ക്ഷേത്രത്തിന് സമീപത്തെ കൂവളമാണ് മുറിച്ച് നീക്കിയത്. ക്ഷേത്രത്തിലെ ആവശ്യത്തിനായി നിത്യേന ഉപയോഗിക്കുന്ന കൂവളമായിരുന്നു. വർഷങ്ങളോളം കാത്തിരുന്നാണ് കൂവളം വളർത്തിയെടുത്തതെന്ന് പ്രദേശവാസികൾ പറഞ്ഞു. കെ.എസ്.ഇ.ബി ലൈനിന് വശത്തുള്ള മരത്തിന്റെ ചില്ല മുറിച്ച് മാറ്റേണ്ടതിന് പകരം വട്ടംമുറിച്ചു കളഞ്ഞു. മുറിച്ച് മാറ്റുന്ന മരക്കൊമ്പുകൾ പൊതുജനങ്ങൾക്ക് യാത്രതടസം ഉണ്ടാക്കുന്ന വിധത്തിലാണ് റോഡിലിട്ടത്. ഇത് നീക്കംചെയ്യാനുള്ള നടപടി കെ.എസ്.ഇ.ബി അധികൃതരുടെ ഭാഗത്ത് നിന്ന് ഉണ്ടായില്ല. വിലകൊടുത്ത് വാങ്ങി നട്ടുവളർത്തുന്ന ചെറിയഇനം മരങ്ങളും മുറിച്ച് കളഞ്ഞതായും പരാതിയുണ്ട്. പ്രദേശവാസികൾ കെ.എസ്.ഇ.ബി അധികൃതരോട് പരാതിപ്പെട്ടു.