police-station
മലയാലപ്പുഴ പോലീസ് സ്റ്റേഷന്റെ പുതിയ കെട്ടിടത്തിന്റെ ഉത്‌ഘാടനത്തോടനുബന്ധിച്ചു മന്ത്രി വീണ ജോർജ് ഭദ്രദീപം തെളിക്കുന്നു


കോന്നി: സംസ്ഥാനത്ത് ദുരന്തങ്ങൾ ഉണ്ടായപ്പോൾ പൊലീസ് സേന ജനോന്മുഖമായ പ്രവർത്തനങ്ങളാണ് കാഴ്ച വച്ചതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. മലയാലപ്പുഴയിലെ പുതിയ പൊലീസ് സ്റ്റേഷൻ കെട്ടിടത്തിന്റെ ഉദ്ഘാടനം ഓൺലൈനായി നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. തെളിവില്ലാത്ത കുറ്റകൃത്യങ്ങൾ പോലും കൃത്യതയോടെ അന്വേഷിച്ച് കേസ് തെളിയിക്കാൻ പൊലീസിന് കഴിയുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ആരോഗ്യവകുപ്പ് മന്ത്രി വീണാജോർജ് പൊലീസ് സ്റ്റേഷൻ കെട്ടിടത്തിന്റെ ശിലാഅനാച്ഛാദനം നടത്തി. മലയാലപ്പുഴ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഷീലാകുമാരി ചാങ്ങയിൽ അദ്ധ്യക്ഷത വഹിച്ചു. എം.എൽ.എ മാരായ കെ.യു. ജനീഷ് കുമാർ, പ്രമോദ് നാരയണൻ, ജില്ലാ പൊലീസ് മേധാവി സ്വപ്നിൽ മധുകർ മഹാജൻ, ജില്ലാ അഡീഷണൽ പോലീസ് സൂപ്രണ്ട് ബിജി ജോർജ്, മൈലപ്ര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രിക സുനിൽ, ജില്ലാ പഞ്ചായത്ത് അംഗം ജിജോ മോഡി, ബ്ലോക്ക് പഞ്ചായത്തംഗം സുജാത അനിൽ, വാർഡംഗം സുമ രാജശേഖരൻ, കെ.പി.ഒ.എ ജില്ലാ സെക്രട്ടറി കെ.ബി. അജി, കെ.പി.എ ജില്ലാ സെക്രട്ടറി ജി. സക്കറിയ, ഡിവൈ.എസ്.പി എസ്. നന്ദകുമാർ, പി.ഡബ്ല്യു.ഡി എൻജിനീയർ ഷീനാരാജൻ തുടങ്ങിയവർ പങ്കെടുത്തു.നിലവിൽ പോലീസ് സ്റ്റേഷൻ പ്രവർത്തിച്ചുവരുന്ന പഴയ കെട്ടിടത്തിന് സമീപം മലയാലപ്പുഴ പഞ്ചായത്ത് ഓഫീസിനോട് ചേർന്ന പത്തര സെന്റ് വസ്തുവിലാണ് ആധുനിക സൗകര്യങ്ങളോടുകൂടിയ പുതിയ കെട്ടിടം നിർമ്മിച്ചത്.