 
പത്തനംതിട്ട : വീട്ടമ്മയെ ഉപദ്രവിച്ച കേസിൽ പ്രതിയെ ഇലവുംതിട്ട പൊലീസ് പിടികൂടി. ചെന്നീർക്കര മാത്തൂർ താഴെതുണ്ടിൽ ലക്ഷം വീട്ടിൽ വിഷ്ണു (28) ആണ് അറസ്റ്റിലായത്. ഇലവുംതിട്ട സ്റ്റേഷനിലെ ദേഹോപദ്രവ കേസിലും, പത്തനംതിട്ട പോലീസ് സ്റ്റേഷനിൽ സ്ത്രീയെ അപമാനിച്ചതിനെടുത്ത കേസിലും നേരത്തെ ഉൾപ്പെട്ടിട്ടുള്ളയാളാണ് . വ്യാഴാഴ്ച രാത്രി ഏട്ടരയോടെ ചെന്നീർക്കര സ്വദേശിനിയുടെ വീട്ടിൽ അതിക്രമിച്ചുകയറി വീട്ടമ്മയെ ഉപദ്രവിക്കുകയായിരുന്നു. സംഭവശേഷം ഒളിവിൽപ്പോയ പ്രതിയെ വെള്ളിയാഴ്ച രാവിലെ നരിയാപുരം ഷാപ്പുപടിയിൽ നിന്നാണ് കസ്റ്റഡിയിലെടുത്തത്. ഇലവുംതിട്ട എസ്.എച്ച്.ഒ ദീപു ഡി, എസ്.ഐ വിഷ്ണു.ആർ,, എസ്.സി.പി. ഓ സന്തോഷ് കുമാർ,സി.പി .ഓമാരായ രാജേഷ്, ജയകൃഷ്ണൻ, ആഷർ,അനൂപ്, സച്ചിൻ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. റിമാൻഡ് ചെയ്തു.