kooba
കേന്ദ്രപദ്ധതി ഗുണഭോക്തൃ സംഗമം കേന്ദ്രമന്ത്രി ഭഗവന്ത് ഖൂബ ഉദ്ഘാടനം ചെയ്യുന്നു.

ചെങ്ങന്നൂർ: ഭാരതത്തിലെ ജനസംഖ്യയിൽ 81 കോടി ജനം കേന്ദ്രം നടപ്പിലാക്കിയ വിവിധ പദ്ധതികളുടെ ഗുണഭോക്താക്കളായെന്ന് കേന്ദ്രരാസവളം, ഊർജ സഹമന്ത്രി ഭഗവന്ത് ഖൂബ പറഞ്ഞു. ബി.ജെ.പി ചെങ്ങന്നൂർ നിയോജക മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടന്ന കേന്ദ്രപദ്ധതി ഗുണഭോക്തൃ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ലോകത്തിലെ ഏറ്റവും വലിയ സമ്പന്ന രാഷ്ട്രമായി, ഒന്നാം സ്ഥാനത്ത് എത്തുക എന്നതാണ് ബി.ജെ.പി സർക്കാർ ലക്ഷ്യം വയ്ക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ബി.ജെ.പി സംസ്ഥാന സെൽ കോ-ഓർഡിനേറ്റർ അശോകൻ കുളനട അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന ജന: സെക്രട്ടറി അഡ്വ.പി.സുധീർ മുഖ്യപ്രഭാഷണം നടത്തി.സംസ്ഥാന സെക്രട്ടറിമാരായ അഡ്വ.പന്തളം പ്രതാപൻ,രാജിപ്രസാദ്, ജില്ലാ പ്രസിഡന്റ് എം.വി ഗോപകുമാർ, ദക്ഷിണ മേഖല സെക്രട്ടറി ബി.കൃഷ്ണകുമാർ, ജില്ലാ ജനറൽ സെക്രട്ടറി വിമൽ രവീന്ദ്രൻ, ജില്ലാ സെക്രട്ടറി സജു ഇടക്കല്ലിൽ, മണ്ഡലം പ്രസിഡന്റ് പ്രമോദ് കാരയ്ക്കാട്, അനീഷ് മുളക്കുഴ, രശ്മി സുഭാഷ്, രമേശ് പേരിശേരി, ശ്രീജ പത്മകുമാർ, പി.കെ വാസുദേവൻ, ഡോ.ഗീത അനിൽകുമാർ, സജു കുരുവിള, കലാരമേശ് എന്നിവർ പ്രസംഗിച്ചു.