മല്ലപ്പള്ളി : പെരുമ്പെട്ടി വലിയ കാവ് വനത്തിലെ 432.5 ഏക്കർ സ്ഥലം സ്വകാര്യവ്യക്തിക്കുവേണ്ടി അളന്നുതിരിക്കാൻ അധികൃതർ നീക്കമാരംഭിച്ചു. സർവേക്കു മുന്നോടിയായി 23ന് ജില്ലാസർവേ സൂപ്രണ്ട്, റവന്യൂ വകുപ്പ് ഉദ്യോഗസ്ഥർ, ഡി.എഫ്.ഒ എന്നിവർ ചേർന്നു പരിശോധന നടത്തും. ഹൈക്കോടതി വിധിയുടെ അടിസ്ഥാനത്തിലാണ് സർവേ. ഹരിപ്പാട് സ്വദേശിനി പെരുമ്പെട്ടി വില്ലേജിൽ തനിക്കുള്ള സ്ഥലം അളന്നുകിട്ടണമെന്നാന്നാവശ്യപ്പെട്ട് നൽകിയ കേസിലാണ് അനുകൂലവിധി നേടിയത്. ഈ നീക്കം വനഭൂമിക്കും മേഖലയിലെ ജനങ്ങളുടെ ഭൂമിക്കും ഒരുപോലെ ഭീഷണിയാണ്.