 
ആറന്മുള : പഞ്ചപാണ്ഡവ ക്ഷേത്രങ്ങൾ സന്ദർശിക്കുന്നതിന് കെ.എസ്.ആർ.ടി.സി ഒരുക്കിയ തീർത്ഥാടക പാക്കേജിന്റെ ഭാഗമായി ആറന്മുളയിലെത്തിയ ബസിന് പള്ളിയോട സേവാസംഘം സ്വീകരണം നൽകി. നെയ്യാറ്റിൻകരയിൽ നിന്ന് എത്തിയ ബസിനെ കിഴക്കേനടയിൽ പള്ളിയോട സേവാസംഘം ഓഫീസായ പാഞ്ചജന്യത്തിന് മുൻപിൽ നിന്ന് ക്ഷേത്രത്തിലേക്ക് വഞ്ചിപ്പാട്ടിന്റ അകമ്പടിയോടെ സ്വീകരിച്ചു. പള്ളിയോട സേവാസംഘം സെക്രട്ടറി പാർഥസാരഥി ആർ.പിള്ള, ട്രഷറർ കെ.സഞ്ജീവ് കുമാർ, ശരത് പുന്നംതോട്ടം, പി.ആർ. രാധാകൃഷ്ണൻ എന്നിവർ നേതൃത്വം നൽകി.പത്തനംതിട്ട ഡി.ടി.ഒ തോമസ് മാത്യു, ബഡ്ജറ്റ് ടൂറിസം സെൽ കോർഡിനേറ്റർ പ്രശാന്ത്, സോണൽ കോ-ഓർഡിനേറ്റർ അനീഷ്, ജില്ലാ കോ-ഓർഡിനേറ്റർ സന്തോഷ് കുമാർ, ചെങ്ങന്നൂർ എ.ടി.ഒ.എ അജിത്ത് എന്നിവർ പങ്കെടുത്തു.