അങ്ങാടിക്കൽ: അങ്ങാടിക്കൽ തെക്ക് എസ്.എൻ.വി ഹയർ സെക്കൻഡറി ആൻഡ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിലെ സപ്തദിന എൻ.എസ്.എസ് ക്യാമ്പ് സമാപിച്ചു. സ്കൂൾ മാനേജർ രാജൻ ഡി. ബോസിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന സമാപന സമ്മേളനം പി.എ.സി മെമ്പർ സുമ എം.എസ് ഉദ്ഘാടനം ചെയ്തു. കേരളകൗമുദി ലേഖകൻ അടൂർ പ്രദീപ് കുമാർ മുഖ്യ പ്രഭാഷണം നടത്തി. സ്കൂൾ പ്രിൻസിപ്പൽ എം.എൻ.പ്രകാശ്. വൈസ് പ്രിൻസിപ്പൽ ദയാരാജ്, പി.എ.സി മെമ്പർ ആർ. മണികണ്ഠൻ, സ്റ്റാഫ് സെക്രട്ടറി അമ്പിളി, പ്രോഗ്രാം ഓഫീസർ ശ്രീലേഖ, ബിൻസി തോമസ്, ആർദ്ര എന്നിവർ സംസാരിച്ചു. ക്യാമ്പ് സമ്മാനിച്ച അനുഭവങ്ങൾ ക്യാമ്പ് അംഗങ്ങളും പങ്കുവച്ചു.ക്യാമ്പുമായി ബന്ധപ്പെട്ട് കേര സമൃദ്ധി കൽപ്പകം. ശുചീകരണ പ്രവർത്തനങ്ങൾ, ഫ്രീഡം വാൾ, സ്നേഹ സ്വാന്തനം, ലഹരി വിരുദ്ധ ക്ലാസ്, യോഗ പരിശീലനം, കുട്ടികളുടെ വിവിധ കലാപരിപാടികൾ ഉൾപ്പെടെ വൈവിദ്ധ്യങ്ങളായ പരിപാടികളാണ് ക്യാമ്പിൽ സംഘടിപ്പിച്ചത്.