അടൂർ : സഹകരണ മേഖലയെ അഴിമതി മുക്തമാക്കുക, സഹകരണ മേഖലയെ തകർക്കാനുള്ള കേന്ദ്ര സർക്കാർ നിക്കം ഉപേക്ഷിക്കുക തുടങ്ങിയആവശ്യങ്ങൾ ഉന്നയിച്ച് കേരള കോ - ഓപ്പറേറ്റീവ് എംപ്ലോയിസ് കൗൺസിലിന്റെ (കെ .സി.ഇ .സി) നേതൃത്വത്തിൽ അടൂരിൽ നടന്ന സഹകരണ സംരക്ഷണ സദസ് എ .ഐ റ്റി.യു. സി ജില്ലാ സെക്രട്ടറി ഡി.സജി ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ബിൻസി തോമസ് അദ്ധ്യക്ഷത വഹിച്ചു. കെ.സി. ഇ.സി സംസ്ഥാന ജനറൽ സെക്രട്ടറി വി എം .അനിൽ മുഖ്യപ്രഭാഷണം നടത്തി. ബോബി മാത്തുണ്ണി, കെ.എൻ സുദർശനൻ, എം.ജെ .ബാബു, എം.മധു , അരുൺ കെ.എസ് മണ്ണടി, അഡ്വ: ആർ ജയൻ, എസ്. അഖിൽ, ജി.രാധാകൃഷ്ണൻ, പ്രൊഫ: കെ.ആർ .ശങ്കരനാരായണൻ, ജി. മോഹനേന്ദ്ര കുറുപ്പ് ,ഷാജി തോമസ്, ആർ.രാജേന്ദ്ര കുറുപ്പ്., രാജപ്പൻ തോമസ്, ആർ.രാജൻ എന്നിവർ പ്രസംഗിച്ചു.