അടൂർ: കടമാൻകുളം സെന്റ് മേരിസ് ഓർത്തഡോക്സ് യുവജന പ്രസ്ഥാനത്തിന്റെ പ്രവർത്തന ഉദ്ഘാടനം ഓർത്തഡോക്സ് സഭ മുൻ മാനേജിംഗ് കമ്മിറ്റി അംഗം ഫാ. ഡാനിയൽ പുല്ലേലിൽ നിർവഹിച്ചു. ഇടവക വികാരി ഫാ. ഡോ.നൈനാൻ വി.ജോർജ് അദ്ധ്യക്ഷത വഹിച്ചു. സൺഡേസ്കൂൾ പന്തളം ഡിസ്ട്രിക്ട് ഇൻസ്പെക്ടർ എബ്രഹാം മാത്യു വീരപ്പള്ളി ,യുവജന പ്രസ്ഥാന ഭദ്രാസന സെക്രട്ടറി അബു എബ്രഹാം വീരപ്പള്ളി, പന്തളം ഡിസ്ട്രിക്ട് ഓർഗനൈസർ മേ ബിൻ കെ മാത്യു, ഇടവക ട്രസ്റ്റി കെ.സി സാമുവൽ , യൂണിറ്റ് സെക്രട്ടറി രാജു എന്നിവർ പ്രസംഗിച്ചു