കോന്നി: ദേശീയ ശാസ്ത്രാവബോധ ദിനാചരണത്തിന്റെ ഭാഗമായി കേരള ശാസ്ത്ര സാഹിത്യ പരിഷത് കോന്നി മേഖലകമ്മിറ്റിയും, പുരോഗമന കലാ സാഹിത്യ സംഘവും സംയുക്തമായി ഡോ.നരേന്ദ്ര ദാബോൽക്കർ അനുസ്മരണം നടത്തി. ശാസ്ത്ര സാഹിത്യ പരിഷത് ജില്ലാ പ്രസിഡന്റ് വി.എൻ.അനിൽ ഉദ്ഘാടനം ചെയ്തു. മേഖലാ പ്രസിഡന്റ് സലിൽ വയലത്തല അദ്ധ്യക്ഷത വഹിച്ചു. എൻ.എസ്. മുരളീ മോഹൻ, കെ.എസ്.ശശികുമാർ, ജി.രാജൻ, എസ്.അഞ്ജിത എന്നിവർ സംസാരിച്ചു.