കോന്നി : കുംഭപാട്ട് കലാകാരൻ കൊക്കാത്തോട് ഗോപാലൻ ഊരാളിയുടെ പേരിൽ കല്ലേലി ഊരാളി അപ്പൂപ്പൻ കാവ് ഏർപ്പെടുത്തിയ ബഹുമുഖ പ്രതിഭാ പുരസ്‌കാരം നാടൻപാട്ട് പടയണി കലാകാരനും പ്രമാടം പഞ്ചായത്ത് പ്രസിഡന്റുമായ എൻ.നവനീത് ഏറ്റുവാങ്ങി. ഡോ.എം.എസ്. സുനിൽ യോഗം ഉദ്ഘാടനം ചെയ്തു. കാവ് പ്രസിഡന്റ് സി.വി.ശാന്തകുമാർ അദ്ധ്യക്ഷത വഹിച്ചു. ബാർ അസോസിയേഷൻ ജില്ലാസെക്രട്ടറി ബി.ദിനേശ് നായർ, കോന്നി പഞ്ചായത്ത് അംഗം കെ.സോമൻ പിള്ള, മാദ്ധ്യമ പ്രവർത്തകൻ കെ.ആർ.കെ പ്രദീപ്, അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ സാബു കുറുമ്പകര, സീതത്തോട് രാമചന്ദ്രൻ, കാവ് സെക്രട്ടറി സലിംകുമാർ എന്നിവർ സംസാരിച്ചു.