പ്രമാടം : സി.പി.എം കോന്നി ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിൽ എൻ.എസ്. ഭാസി അനുസ്മരണം സെപ്തംബർ ഒന്നിന ് വൈകിട്ട് നാലിന് മലയാലപ്പുഴയിൽ നടക്കും. പൊതുസമ്മേളനം സി.പി.എം സംസ്ഥാന കമ്മിറ്റി അംഗം അഡ്വ.കെ. അനിൽകുമാർ ഉദ്ഘാടനം ചെയ്യും. ജില്ലാ സെക്രട്ടറി കെ.പി. ഉദയഭാനു അദ്ധ്യക്ഷത വഹിക്കും. രാജു ഏബ്രഹാം, പി.ജെ. അജയകുമാർ തുടങ്ങിയവർ പങ്കെടുക്കും. വിവിധ കേന്ദ്രങ്ങളിൽ പഷ്പാർച്ചന, പതാക ഉയർത്തൽ, റാലി എന്നിവ ഉണ്ടായിരിക്കും.