 
കോന്നി: പുതിയ തലമുറ സഹകരണ പ്രസ്ഥാനത്തിന്റെ പ്രാധാന്യം മനസിലാക്കി അതിനോട് ആഭിമുഖ്യം ഉള്ളവരായി വളരണമെന്ന് സഹകരണ വകുപ്പ് ജോയിന്റ് രജിസ്ട്രാർ എം.പി ഹിരൺ പറഞ്ഞു. കോന്നി കാർഷിക വികസന ബാങ്ക് വാർഷിക പൊതുയോഗത്തോടനുബന്ധിച്ച് മികച്ച വിജയം നേടിയ കുട്ടികൾക്ക് അവാർഡ് വിതരണം ചെയ്യുകയായിരുന്നു അദ്ദേഹം. തനത് വർഷം ഒരു കോടി രൂപ ലാഭം ഉണ്ടാക്കിയ ബാങ്കിനെ അദ്ദേഹം അനുമോദിച്ചു. വായ്പയെടുത്തു കൃത്യമായി തിരിച്ചടക്കുന്ന കർഷകർക്കും കാഷ് അവാർഡ് വിതരണം ചെയ്തു. ബാങ്ക് പ്രസിഡന്റ് എസ്.വി പ്രസന്നകുമാർ അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് കടക്കൽ പ്രകാശ്, ഭരണസമതി അംഗങ്ങളായ ശശിധരൻ നായർ, ജി.സലീം, മനോജ് മുറിഞ്ഞുകൽ, സി.എ ശിവാനന്ദൻ, ഐവാൻ വകയാർ, കെ.ആർ.പ്രമോദ്, പ്രവീൺ ജി.നായർ, അശോക് കുമാർ, ഗോപാലകൃഷ്ണൻ നായർ,സുശീല അജി, നിർമല റെജി, മുംതാസ് അനിൽ, അസിസ്റ്റന്റ് രജിസ്ട്രാർ ബിജു, സെക്രട്ടറി ജേക്കബ് സക്കറിയ എന്നിവർ സംസാരിച്ചു