 
ചെങ്ങന്നൂർ: ബുധനൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ രാജീവ് ഗാന്ധിയുടെ ജന്മദിനം സദ്ഭാവനാ ദിനമായി ആചരിച്ചു. ബ്ലോക്ക് പഞ്ചായത്തംഗം കെ.ആർ മോഹനൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് കെ.സി അശോകൻ അദ്ധ്യക്ഷത വഹിച്ചു. അരവിന്ദാക്ഷ കുറുപ്പ്, രാജേന്ദ്രൻ വാഴുവേലിൽ, സുരേഷ് തെക്കേകാട്ടിൽ, രമേശ് ടി.കെ ബിജു കെ ദാനിയേൽ, മഹേശ്വരൻ പിള്ള എന്നിവർ പ്രസംഗിച്ചു. പുലിയൂർ: യൂത്ത് കോൺഗ്രസ് ചെങ്ങന്നൂർ നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ 78ാം ജന്മദിനം കാൽവറി അഭയഭവനിലെ അന്തേവാസികൾക്കൊപ്പം ആചരിച്ചു. കർഷക കോൺഗ്രസ് സംസ്ഥാന സെക്രട്ടറി ജോജി ചെറിയാൻ ഉദ്ഘാടനം ചെയ്തു. യൂത്ത് കോൺഗ്രസ് നിയോജകമണ്ഡലം പ്രസിഡന്റ് ഗോപു പുത്തൻമഠത്തിൽ അദ്ധ്യക്ഷത വഹിച്ചു. കാൽവറി അഭയ ഭവൻ ചെയർമാൻ ഫാ. ഗീവർഗീസ് രാജീവ് ഗാന്ധിയുടെ ജന്മദിന സന്ദേശം നൽകി.യൂത്ത് കോൺഗ്രസ് സംസ്ഥാന കമ്മിറ്റി അംഗം വരുൺ മട്ടയ്ക്കൽ, സിബീസ് സജി, സജി ചരവൂർ, ബാബു കല്ലൂതറ, മണിക്കുട്ടൻ, അഡ്വ.ഡി.നാഗേഷ് കുമാർ .ആലപ്പുഴ ജില്ലാ നിർവാഹക സമിതി അംഗങ്ങളായ. അബി ആല, ലിജോ ജോസ്, ഷമീം റാവുത്തർ, എം.സി.രഞ്ജിത്ത് നിയോജക മണ്ഡലം ഭാരവാഹികളായ ജോയൽ ഉമ്മൻ, സുജിത് വെൺമണി, റെജിൽ കെ.രാജപ്പൻ, കെ.എസ്.യു. മണ്ഡലം പ്രസിഡന്റ് ബിബിൻ ഉഴത്തിൽ തുടങ്ങിയവർ പ്രസംഗിച്ചു. ഭാരത ജോഡോ യാത്രയുടെ ചെങ്ങന്നൂർ നിയോജക മണ്ഡലം കൺവീനർ ജോജി ചെറിയാനെ കാൽവറി അഭയ ഭവൻ ചെയർമാൻ ഫാ.ഗീവർഗീസ് അനുമോദിച്ചു.