ഏഴംകുളം: വിവിധ മേഖലകളിൽ കഴിവ് തെളിയിച്ചവരെ കെ.എസ്. കെ.ടി യു ഏഴംകുളം മേഖലാ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ ആദരിച്ചു. കെ.എസ്. കെ.ടി.യു ജില്ലാ സെക്രട്ടറി സി.രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. മേഖല പ്രസിഡന്റ് റ്റി.ആർ കൃഷ്ണൻകുട്ടി അദ്ധ്യക്ഷതവഹിച്ചു. പരീക്ഷകളിൽ ഉന്നതവിജയം നേടിയവരെ സംസ്ഥാന കമ്മിറ്റിയംഗം ഷീല വിജയും ഏരിയ സെക്രട്ടറി എസ്.സി ബോസും അനുമോദിച്ചു. വിജു രാധാകൃഷ്ണൻ ,ഷൈജ ഓമനക്കുട്ടൻ, സുരേഷ്.പി , നിസ സലീം, മോളി അജയൻ , രാജശേഖരൻ നായർ , രാധാമണി, സിജി, സുകുമാരിയമ്മ എന്നിവർ പ്രസംഗിച്ചു.