harita
ഹരിത മിത്രം സ്മാർട്ട് ഗാർബേജ് മോണിറ്ററിംഗ് സിസ്റ്റം പത്തനംതിട്ട നഗരസഭ പതിനാറാം വാർഡിൽ ജോയിന്റ് ആർ.ടി.ഒ ബി അജി കുമാറിന്റെ വീട്ടിൽ ക്യു ആർ കോഡ് പതിപ്പിച്ച് നഗരസഭാ ചെയർമാൻ അഡ്വക്കേറ്റ്. ടി. സക്കീർ ഹുസൈൻ ഉദ്ഘാടനം ചെയ്യുന്നു

പത്തനംതിട്ട: സമ്പൂർണ മാലിന്യ വിമുക്ത കേരളത്തിനായി ഡിജിറ്റൽ സാങ്കേതികവിദ്യ ഉപയോഗിച്ച് സംസ്ഥാന സർക്കാർ നടപ്പാക്കുന്ന ഹരിത മിത്രം സ്മാർട്ട് ഗാർബേജ് മോണിറ്ററിംഗ് സിസ്റ്റം പത്തനംതിട്ട നഗരസഭയിലെ 16-ാം വാ‌ർഡിൽ നടപ്പിലാക്കി. ജില്ലയിൽ ആദ്യമായി പത്തനംതിട്ട നഗരസഭയിലാണ് പദ്ധതി തുടങ്ങുന്നത്. പത്തനംതിട്ട ജോയിന്റ് ആർ.ടി.ഒ.ബി അജി കുമാറിന്റെ വീട്ടിൽ ക്യു ആർ കോഡ് പതിപ്പിച്ച് നഗരസഭാ ചെയർമാൻ അഡ്വ.ടി. സക്കീർ ഹുസൈൻ ഉദ്ഘാടനം ചെയ്തു.നഗരസഭ ആരോഗ്യ സ്ഥിരം സമിതി അദ്ധ്യക്ഷൻ ജെറി അലക്സ്, നഗരസഭാ സെക്രട്ടറി ഷെർലാ ബീഗം, ഹെൽത്ത് സൂപ്പർവൈസർ മുഹമ്മദ്‌ ഫൈസൽ, ഹെൽത്ത് ഇൻസ്പെക്ടർമാരായ അനീസ് പി.മുഹമ്മദ്,സതീഷ്, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ സിനി, ദീപുരാഘവൻ, സുജിത എസ്.പിള്ള തുടങ്ങിയവർ പങ്കെടുത്തു.