പന്തളം: ഡോ: സുകുമാർ അഴിക്കോട് തത്വമസി പുരസ്കാരം നേടിയ എഴുത്തുകാരി സുഗത പ്രമോദിനെ മാന്തുക ഗവ: യു.പി.എസ്.എസ്.എം സി യുടെ നേതൃത്വത്തിൽ ആദരിച്ചു.എസ്.എം.സി. ചെയർമാൻ. ടി.കെ. ഇന്ദ്രജിത്ത് അദ്ധ്യഷത വഹിച്ചു. സമ്മേളനം പന്തളംബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രേഖ അനിൽ ഉദ്ഘാടനം ചെയ്തു.സ്‌കൂൾ എച്ച് എം.ലത, പഞ്ചായത്ത് അംഗങ്ങളായ എൽ.സി.ജോസ്, ഐശ്വര്യ ജയചന്ദ്രൻ, എൻ.സി. നോജ്, ശശി പന്തളം, അനിൽ, വിദ്യാ സന്തോഷ്, റെജി, സുമയ്യ, സാധുജൻ, ശുഭ, ലളിത, രഞ്ജിത തുടങ്ങിയവർ പ്രസംഗിച്ചു.