തുമ്പമൺ: രാജ്യത്തിന്റെ അഖണ്ഡതയും മതേതരത്വവും കാത്തു സൂക്ഷിക്കാൻ യുവതലമുറ പ്രതിജ്ഞാ ബദ്ധരാകണമെന്നും രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനായി പോരാടിയ ധീര ദേശാഭിമാനികൾക്ക് നൽകുന്ന ഏറ്റവും വലിയ ആദരവ് ഇതാണെന്നും ജില്ലാ പഞ്ചായത്തംഗം റോബിൻ പീറ്റർ പ​റഞ്ഞു. തുമ്പമൺ വൈ.എം.സി.എ യിൽ സംഘടിപ്പിച്ച ദേശിയോദ്ഗ്രഥന സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വൈ.എം.സി .എ പ്രസിഡന്റ് ഷിബു കെ.ഏബ്രഹാം അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്തംഗം ലാലി ജോൺ പഞ്ചായത്തംഗം തോമസ് വർഗീ​സ്, ജനറൽ സെക്രട്ടറി വി.ടി. ഡേവിഡ് ,ഇ.കെ.രാ​ജൻ, തോമസ് ജോ​യി, മേരിക്കുട്ടി കോശി എന്നിവർ പ്രസം​ഗിച്ചു. തുടർന്ന് നടന്ന ദേശ ഭക്തിഗാന മത്സ​രത്തിൽ ജൂനിയർ സീനിയർ വിഭാഗങ്ങളി​ലായി തുമ്പമൺ സെന്റ് ജോൺസ് സ്‌കൂൾ, തുമ്പമൺ എം.ജി ഹയർസെക്ക​ൻഡറി, തുമ്പമൺ എം.ജി.യു.പി, തുമ്പമൺ സെന്റ് മേരീസ് ശിശുമന്ദിരം എന്നീ സ്‌കൂളുകൾ ജേതാക്കളായി.