കലഞ്ഞൂർ : കലഞ്ഞൂർ ശ്രീമഹാദേവർ ക്ഷേത്രത്തിലെ രോഹിണി തിരുനാൾ ദിവസം മുടങ്ങിയ തൃക്കലഞ്ഞൂരപ്പന്റെ സേവ ഏഴുന്നെള്ളത്ത് 24 ന് നട​ക്കും. രാവിലെ 6.30 ന് ഭാഗവതപാരായണം, വൈകിട്ട് 7 ന് ദിപാരാധന, വൈകിട്ട് 730 മുതൽ സേവ എഴുന്നെള്ളത്ത്. അൻപൊലി, നാദസ്വരം എന്നിവ നടക്കും.