കലഞ്ഞൂർ: ഗവ.ഹയർ സെക്കൻഡറി ആൻഡ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂളിലെ 1999 എസ്.എസ്. എൽ. സി ബാച്ചുകാരുടെ സൗഹൃദ കൂട്ടായ്മ സ്കൂളിൽ ഉച്ചക്കഞ്ഞി തയ്യാറാക്കുന്ന കുട്ടിയമ്മയെ ആദരിച്ചു. പി ടി എ പ്രസിഡന്റ് എസ്.രാജേഷിന്റെ അദ്ധ്യക്ഷതയിൽ റിട്ട. എ ഇ ഒ എസ്.ഉണ്ണികൃഷ്ണൻ ഉദ്ഘാടനം ചെയ്തു. വടശേരിക്കര മോഡൽ റസിഡൻഷ്യൽ സ്‌കൂൾ പ്രഥമാദ്ധ്യാപിക റീനപീറ്റർ, തെങ്ങുംകാവ് ഗവ.എൽ പി സ്‌കൂൾ പ്രഥമാദ്ധ്യാപകൻ ഫിലിപ്പ് ജോർജ്, റിട്ട.അദ്ധ്യാപിക വിലാസിനിയമ്മ, ശ്രീജിത്ത് എസ്.നായർ, ലിജു രാജു വർഗീസ്, പ്രിയ ദിനുരാജ്, എസ് എ ഷുഹൈബ്, അനീഷ് ഗോപിനാഥ് എന്നിവർ പ്രസംഗിച്ചു.