മല്ലപ്പള്ളി: സെന്റ് തോമസ് ഇവാൻജലിക്കൽ ചർച്ച് ഓഫ് ഇന്ത്യയിലെ സീനിയർ വൈദികനും തായില്ലം മണക്കാലംപള്ളിൽ കുടുംബയോഗം മുൻ പ്രസിഡന്റുമായിരുന്ന നിര്യാതനായ റവ. മാത്യു. ചെറിയാന്റെ(73) സംസ്‌കാരം ഇ​ന്ന് രാ​വിലെ 11:30 ന് മഞ്ഞത്താനം സെന്റ് തോമസ് ഇവാൻജലിക്കൽ പള്ളി​യിൽ. സഭയിലെ പാസ്റ്റർ ബോർഡ് അംഗം, കൗൺസിൽ അംഗം, ബി. എ. എം. കോളേജ് പ്രഥമ ചാപ്ലൈൻ, മുംബൈ വസായി സെന്റ് പീറ്റേഴ്‌സ് ഇംഗ്ലീഷ് മീഡിയം സ്‌കൂൾ സ്ഥാപക ചെയർമാൻ എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്.