അടൂർ : മങ്ങാട് ശ്രീമഹാഗണപതി ക്ഷേത്രത്തിലെ വിനായക ചതുർത്ഥി മഹോത്സവവും 14 - ാമത് ഭാഗവത സപ്താഹ യജ്ഞവും 24 മുതൽ 31 വരെ നടക്കും. യജ്ഞഹോതാവ് ഉണ്ണികൃഷ്ണൻ അഷ്ടപദി, മേൽശാന്തി ഉദയൻ നമ്പൂതിരി, യജ്ഞ പൗരാണികരായ ഇളംകുളം വിനോദ്, മുള്ളി കുളങ്ങര ശശികുമാർ , മെഴുവേലി അനു എന്നിവർ നേതൃത്വം നൽകും .30 ന് രാത്രി 7.30 ന് പ്രഭാഷണം, 9 ന് കുമാരി ആനന്ദം അവതരിപ്പിക്കുന്ന ഭരതനാട്യം, 31 ന് രാവിലെ 5.45 ന് അഷ്ടദ്രവ്യ മഹാഗണപതി ഹോമം, 11.30 ന് ഗജപൂജ, ആനയൂട്ട്, ഉച്ചയ്ക്ക് 12.30 ന് സമൂഹസദ്യ, വൈകിട്ട് 3.30 ന് എഴുന്നെള്ളത്തും ഘോഷയാത്രയും . രാത്രി 8.30 ന് ഭാരത കലാരത്ന ഡോ. പ്രശാന്ത് വർമ്മ നയിക്കുന്ന മാനസജപലഹരി.