അടൂർ : വിശ്വകർമ്മ തച്ചൻ മഹാസഭ ആൻഡ് ചാരിറ്റബിൾ സൊസൈറ്റി അടൂർ കാരുണ്യ കണ്ണാശുപത്രിയുടെ സഹകരണത്തോടെ സൗജന്യ നേത്ര ചികിത്സാ ക്യാമ്പും തിമിര രോഗനിർണയവും നടത്തി. ഡെപ്യൂട്ടി സ്പീക്കർ ചിറ്റയും ഗോപകുമാർ ഉദ്ഘാടനം ചെയ്തു. സൊസൈറ്റി പ്രസിഡന്റ് പങ്കജാക്ഷൻ അദ്ധ്യക്ഷനായി സെക്രട്ടറി പി വിജയൻ, സംസ്ഥാന ലൈബ്രറി കൗൺസിൽ വൈസ് പ്രസിഡന്റ് എ പി ജയൻ , എ.പി.സന്തോഷ്, പള്ളിക്കൽ ഗ്രാമപഞ്ചായത്തംഗം ശരത് ചന്ദ്രൻ , പെരിങ്ങനാട് യൂണിറ്റ് സെക്രട്ടറി അഭിലാഷ് ശിവരാമൻ, ശ്രീകുമാർ എന്നിവർ പ്രസംഗിച്ചു.