1
കലുങ്കിന്റെ പുനർനിർമ്മാണം നടക്കണ്ട എഴുമറ്റൂർകിളിയയൻവ് ജംഗ്ഷൻ

മല്ലപ്പള്ളി : എഴുമറ്റൂരിലെ കിളിയൻകാവ് കലുങ്കിന് അവഗണനയെന്ന് പരാതി. ജംഗ്ഷനിലെ മഴക്കാലത്തെ വെള്ളക്കെട്ടും ഇവിടെയുണ്ടാകുന്ന അപകടങ്ങളും കണ്ടില്ലെന്ന് നടിക്കുകയാണ് അധികൃതർ. റോഡ് ബി.എം.ആൻഡ് ബിസി നിലവാരത്തിൽ പുനർ നിർമ്മാണം നടക്കുമ്പോഴും പ്രധാന വെള്ളകെട്ടിന് മാറ്റമുണ്ടാകുവാൻ ഇനിയും കാത്തിരിക്കുകയാണ് പ്രദേശവാസികൾ. ചെറുകോൽപ്പുഴ - പൂവനക്കടവ് റോഡിന്റെ നവീകരണത്തിനായി പൊതുമരാമത്ത് വകുപ്പിൽ നിന്നും രണ്ടുകോടി അനുവദിച്ചിരുന്നു. 6 കലുങ്കുകളുടെ നിർമ്മാണപ്രവർത്തികൾ നടന്നുവരുന്നുണ്ടെങ്കിലും അഞ്ച് വർഷം മുമ്പ് ഉന്നത നിലവാരത്തിൽ ആക്കിയ റോഡിൽ എഴുമറ്റൂരിലെ കിളിയൻകാവ് കവലക്ക് സമീപത്തെ കലുങ്ക് നിർമ്മാണം നടത്തിയിരുന്നില്ല.കലുങ്കിന്റെ ഇരുത്തം വന്ന കോൺക്രീറ്റ് പ്രതലത്തിനു മുകളിൽ പാറ വെയിസ്റ്റ് ഉപയോഗിച്ച് നിരപ്പാക്കിയാണ് റോഡ് നിർമ്മാണം പൂർത്തീകരിച്ചത്. നവീകരണത്തിനായി വീണ്ടുംതുക അനുവദിച്ചപ്പോൾ പ്രദേശവാസികൾ കലുങ്ക് നിർമ്മാണത്തിൽ പ്രതീക്ഷ ഉണ്ടായിരുന്നു. 9കിലോമീറ്ററിനുള്ളിൽ സമീപപ്രദേശമടക്കം ആറു കലുങ്കുകളുടെ നിർമ്മാണം പകുതി ഘട്ടത്തിൽ ആയെങ്കിലും കിളിയൻകാവിലെ കലുങ്കിന് അവഗണനയാണ് ഫലം. മഴക്കാലത്തെ വെള്ളക്കെട്ട് ഒഴിവാക്കുന്നതിനായി നടപടികൾ ആരംഭിച്ചിട്ടില്ലാത്തത് ആശങ്കയ ഉയർത്തുന്നുണ്ട്. ചില സ്വകാര്യ വ്യക്തികളും കലുങ്ക് കെട്ടാൻ ഉദ്ദേശിച്ച വശത്ത് സംരക്ഷണഭിത്തി നിർമ്മിച്ചതും റോഡിൽ വെളളം കെട്ടി നിൽക്കുന്നതിന് കാരണമായി. അധിക‌ൃതർ അടിയന്തരമായി ഇടപെട്ട് നടപടി ഉണ്ടാകണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

......................

പഴയ കലുങ്കിന്റെ അടിത്തട്ടിൽ കല്ലുകൾ കൂടിക്കിടപ്പുണ്ട്. ഇത് ഒഴുക്കിനെ ബാധിക്കുന്നുണ്ട്. ജലം റോഡിലൂടെ ഒഴുകാൻ പ്രധാന കാരണം ഇതാണ്. അധിക‌ൃതർ ഇടപെട്ട് അടിയന്തര പരിഹാരം കാണണം.

രാജേഷ് ടി.കെകുടപ്പനയ്ക്കൽ

(പ്രദേശത്തെ സ്ഥലം ഉടമ)