 
കോന്നി: എസ്.എൻ.ഡി.പി യോഗം 82-ാം നമ്പർ കോന്നി ശാഖയിലെ വനിതാ സംഘം യൂണിറ്റിന്റെ വാർഷികപൊതുയോഗവും ഭരണസമിതി തിരഞ്ഞെടുപ്പും യൂണിയൻ പ്രസിഡന്റ് കെ.പദ്മകുമാർ ഉദ്ഘാടനം ചെയ്തു. വനിതാസംഘം യൂണിയൻ പ്രസിഡന്റ് സുശീല ശശി അദ്ധ്യക്ഷത വഹിച്ചു. യുണിയൻ സെക്രട്ടറി ഡി. അനിൽകുമാർ, വനിതാസംഘം യൂണിയൻ സെക്രട്ടറി സരള പുരുഷോത്തമൻ, യൂണിയൻ കൗൺസിൽ അംഗങ്ങളായ പി.കെ.പ്രസന്നകുമാർ, കെ.എസ്.സുരേശൻ, മൈക്രോ ഫിനാൻസ് യൂണിയൻ കോ ഓർഡിനേറ്റർ കെ.ആർ.സലീലനാഥ്,ശാഖാപ്രസിഡന്റ് സുരേഷ് ചിറ്റിലക്കാട്, സെക്രട്ടറി എ.എൻ.അജയകുമാർ തുടങ്ങിയവർ പ്രസംഗിച്ചു. ഭാരവാഹികളായി ലാലിമോഹൻ (പ്രസിഡന്റ് ),പ്രസന്നാ അജയൻ (വൈസ്.പ്രസിഡന്റ്), ലീതു സോജിത് (സെക്രട്ടറി), സരള പുരുഷോത്തമൻ, മല്ലിക സോമൻ ( യൂണിയൻ കമ്മിറ്റി അംഗങ്ങൾ) എന്നിവരെ തിരഞ്ഞെടുത്തു.