ente
അടൂർ ഗവ.യു.പി സ്കൂളിൽ എന്റെ കൗമുദി പദ്ധതി എസ്.എൻ ട്രസ്റ്റ് ബോർഡംഗം വി.എസ് യശോധരപ്പണിക്കർ സ്കൂൾ ഹെഡ്മിസ്ട്രസ് എം. ശ്രീജയ്ക്ക് കേരളകൗമുദി പത്രം നൽകി ഉദ്ഘാടനം ചെയ്യുന്നു

അടൂർ: അടൂർ ഗവ. യു.പി സ്കൂളിൽ എന്റെ കൗമുദി പദ്ധതി ആരംഭിച്ചു. എസ്.എൻ ട്രസ്റ്റ് ബോർഡ് അംഗവും ഗുരുധർമ്മപ്രചാരകനുമായ വി.എസ് യശോധരപ്പണിക്കർ,​ സ്കൂൾ ഹെഡ്മിസ്ട്രസ് എം.ശ്രീജയ്ക്ക് കേരളകൗമുദി പത്രം നൽകി ഉദ്ഘാടനം ചെയ്തു. കേരളകൗമുദി പത്തനംതിട്ട ബ്യൂറോ ചീഫ് എം.ബിജുമോഹൻ പദ്ധതി വിശദീകരിച്ചു. അദ്ധ്യാപകരായ മിനി ജോൺ, ടിജി സി.രാജ്, ആർ.രഞ്ജിനി, എസ്.പ്രീതി എന്നിവർ പങ്കെടുത്തു.