
പത്തനംതിട്ട : മലങ്കര ഓർത്തഡോക്‌സ് സഭയിലെ നവാഭിഷിക്തരായ മെത്രാപ്പോലീത്തമാർക്കും തെരഞ്ഞടുക്കപ്പെട്ട സഭാസ്ഥാനികൾക്കും തുമ്പമൺ ഭദ്രാസനത്തിന്റെ ആഭിമുഖ്യത്തിൽ നാളെ സ്വീകരണം നൽകും. ഉച്ചയ്ക്ക് 2.30ന് കാതോലിക്കാ ബാവായേയും മെത്രാപ്പോലീത്തമാരെയും സഭാസ്ഥാനികളേയും വിശിഷ്ടാതിഥികളേയും ബേസിൽ അരമന ചാപ്പലിലെ ധൂപപ്രാർത്ഥനയ്ക്കുശേഷം കാതോലിക്കേറ്റ് കോളജ് ഓഡിറ്റോറിയത്തിലേക്ക് ആനയിക്കും. പൊതുസമ്മേളനവും കാരുണ്യസ്പർശം സഹായപദ്ധതിയുടെ ഉദ്ഘാടനവും ബസേലിയോസ് മാർത്തോമ്മ മാത്യൂസ് തൃതീയൻ കാതോലിക്കാബാവാ നിർവഹിക്കും. കുറിയാക്കോസ് മാർ ക്ലീമ്മീസ് മെത്രാപ്പോലീത്താ അദ്ധ്യക്ഷതവഹിക്കും.
വാർത്താസമ്മേളനത്തിൽ ഭദ്രാസന സെക്രട്ടറി ജോൺസൺ കല്ലിട്ടതിൽ കോർ എപ്പിസ്‌കോപ്പ, ഫാ.ബിജു മാത്യൂസ് മണ്ണറാക്കുളഞ്ഞി, ഫാ.ബിജു തോമസ് പറന്തൽ, അനിൽ ടൈറ്റസ് കുമ്പഴ , നിതിൻ മണക്കാട്ടുമണ്ണിൽ, തോമസ് വർഗീസ്, അനി എം.എബ്രഹാം എന്നിവർ പങ്കെടുത്തു.