college
എം.ജി.സർവകലാശാലയിൽ ഡിഗ്രി പരീക്ഷയിൽ റാങ്കുകൾ നേടിയ കിഴക്കുപുറം എസ്.എൻ.ഡി.പി യോഗം ആർട്സ് ആൻഡ് സയൻസ് കോളേജിലെ വിദ്യാർഥികളെ അനുമോദിക്കാൻ ചേർന്ന യോഗം എസ്. എൻ.ഡി.പി യോഗം പത്തനംതിട്ട യൂണിയൻ പ്രസിഡന്റും ഐ.ടി.ഡി.സി ഡയറക്ടറുമായ കെ.പത്മകുമാർ ഉത്‌ഘാടനം ചെയ്യുന്നു

കോന്നി: എം.ജി.സർവകലാശാലയിൽ ഡിഗ്രി പരീക്ഷയിൽ റാങ്കുകൾ നേടിയ കിഴക്കുപുറം എസ്.എൻ.ഡി.പി യോഗം ആർട്സ് ആൻഡ് സയൻസ് കോളേജിലെ വിദ്യാർത്ഥികളെ കോളേജിൽ അനുമോദിച്ചു. എസ്. എൻ.ഡി.പി യോഗം പത്തനംതിട്ട യൂണിയൻ പ്രസിഡന്റും ഐ.ടി.ഡി.സി ഡയറക്ടറുമായ കെ.പദ്മകുമാർ ഉദ്ഘാടനം ചെയ്തു. യൂണിയൻ സെക്രട്ടറിയും കോളേജ് മാനേജ്‍മെന്റ് പ്രതിനിധിയുമായ ഡി.അനിൽകുമാർ അദ്ധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ ഡോ. എം.വി.സുരേഷ്, കോന്നി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുലേഖ വി.നായർ, ഗ്രാമ പഞ്ചായത്ത് അംഗം തോമസ് കാലായിൽ, എൻ.എസ്.എസ് യുണിറ്റ് കോ ഓർഡിനേറ്റർ സനില .സി, പി.ടി.എ സെക്രട്ടറി സുവിൻ.എസ്.വി, കോളേജ് യൂണിയൻ വൈസ് ചെയർപേഴ്സൺ സജ്ന ഷാജുദീൻ, സ്റ്റാഫ് സെക്രട്ടറി ശുഭ സി.എസ് എന്നിവർ പ്രസംഗിച്ചു. ബി.എസ്.സി ഫിസിക്സ് പരീക്ഷയിൽ നന്ദന കൃഷ്ണ നാലാം റാങ്കും അനീഷ രാജ് ആറാം റാങ്കും, ബി.എ ഇംഗ്ലീഷ് ആൻഡ് ജേർണലിസം പരീക്ഷയിൽ അനന്ദു എച്ച്. കൃഷ്ണ ഏഴാം റാങ്കും ബി.എസ്.സി കമ്പ്യൂട്ടർ സയൻസ് പരീക്ഷയിൽ ശ്രീലക്ഷ്മി.എസ് ഒൻപതാം റാങ്കും കരസ്ഥമാക്കിയിരുന്നു.